പ്രധാന യാത്രാമാര്‍ഗമായി മാറിക്കൊണ്ടിരിക്കുന്ന ഇ- സ്​കൂട്ടറുകള്‍ക്കും ​മൊപെഡുകള്‍ക്കുമായി ദുബായ് നിയമ നിർമ്മാണം നടത്താനൊരുങ്ങുന്നു. ഇതിനായി ദുബൈ പൊലീസും ആര്‍.ടി.എയും ചര്‍ച്ചകള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഒക്​ടോബര്‍ മുതല്‍ ആര്‍.ടി.എയ​ുടെ നേതൃത്വത്തില്‍ അഞ്ച്​ സ്​ഥലങ്ങളില്‍ പരീക്ഷണാടിസ്​ഥാനത്തില്‍ അവതരിപ്പിച്ച ഇ- സ്​കൂട്ടറ​ുകള്‍​ വിജയകരമാണെന്ന വിലയിരുത്തലി​െന്‍റ അടിസ്​ഥാനത്തിലാണ്​ കര്‍ശന നിയമങ്ങളോടെ കൂടുതല്‍ മേഖലയിലേക്ക്​ വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്​.

ജുമൈറ ലേക്ക് ടവേഴ്സ്, മുഹമ്മദ്​ ബിന്‍ റാശിദ്​ ബൊലേവാദ്​, ഇന്‍റര്‍നെറ്റ്സിറ്റി, അല്‍ റിഗ്ഗ, മുറഖബാദ്, ഡിസംബര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ അനുവദിക്കപ്പെട്ട പാതകളിലാണ് ഇപ്പോള്‍ ആര്‍.ടി.എയുടെ ഇ-സ്​കൂട്ടറുകള്‍ സര്‍വീസ്​ നടത്തുന്നത്​. സമയത്തി​െന്‍റ അടിസ്​ഥാനത്തില്‍ നിശ്​ചിത തുക നല്‍കി ഇവ ഉപയോഗിക്കാന്‍ കഴിയും. 800 ഇ-സ്​കൂട്ടറാണ്​ ഇറക്കിയിരിക്കുന്നത്​. 82 ശതമാനവും തൃപ്​തികരമാണെന്നാണ്​ വിലയിരുത്തല്‍. ലണ്ടന്‍, പാരീസ്​, ന്യൂയോര്‍ക്ക്​, ബെര്‍ലിന്‍, സിംഗപൂര്‍ തുടങ്ങി ഇ സ്​കൂട്ടര്‍ ഉപയോഗിക്കുന്ന വിദേശ നഗരങ്ങളിലെ മാതൃകകള്‍ പരിശോധിച്ച ശേഷമായിരിക്കും നിയമനിര്‍മാണം കൊണ്ടുവരുക. ഈവര്‍ഷം ഒക്ടോബറില്‍ പരീക്ഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഉപഭോക്​താവ്​, ഇ-സ്​കൂട്ടര്‍, റോഡ്​, വാണിജ്യ സാധ്യത എന്നീ നാല്​ കാര്യങ്ങള്‍ വിലയിരുത്തിയാവും തുടര്‍പദ്ധതികള്‍ ആവിഷ്​കരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here