യാ​ത്ര​ക്കാ​ര്‍​ക്ക്​ പു​തി​യ കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ളു​മാ​യി ദുബായ് സു​പ്രീം ക​മ്മി​റ്റി ഫോ​ര്‍ ക്രൈ​സി​സ്​ ആ​ന്‍​ഡ്​ ഡി​സാ​സ്​​റ്റ​ര്‍ മാ​നേ​ജ്​​മെന്‍റ്. ദുബായില്‍ നി​ന്ന്​ നാ​ട്ടി​ലേ​ക്കു​ പോ​കു​ന്ന​വ​ര്‍​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി അധികൃതര്‍.

നേരത്തെ ദുബാ​യി​ലേ​ക്കു​ വ​രു​ന്ന​വ​ര്‍​ക്കു​ മാ​ത്ര​മാ​യി​രു​ന്നു നി​ര്‍​ബ​ന്ധി​ത കോ​വി​ഡ്​ പ​രി​ശോ​ധ​ന. നാ​ട്ടി​ല്‍ നി​ന്ന്​ വ​രു​ന്ന​വ​ര്‍ 96 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം 72 മ​ണി​ക്കൂ​റാ​യി കു​റ​ച്ചു. ജനുവരി 31 മു​ത​ലാ​ണ്​ പു​തി​യ നിയമം നി​ല​വി​ല്‍ വ​രു​ക.

അതെ സമയം നിലവില്‍ ദുബായ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന​വ​രെ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക് ​ വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. സൗ​ജ​ന്യ​മാ​യാ​ണ്​ ഈ ​പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​തു​വ​രെ മാ​ത്ര​മാ​ണ്​ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യേ​ണ്ട​ത്. കോ​വി​ഡ്​ കേ​സു​ക​ള്‍ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അധികൃതരുടെ ​തീ​രു​മാ​നം.

LEAVE A REPLY

Please enter your comment!
Please enter your name here