പെരുന്നാള്‍ അവധി ദിനങ്ങളില്‍ കര്‍ശന നിരീക്ഷണവുമായി ദുബായ് പോലീസ്.വിവിധ ഭാഗങ്ങളില്‍ 120 പട്രോളിങ്​ സംഘത്തെ നിയോഗിക്കുമെന്ന്​ ദുബൈ പൊലീസ്​ ട്രാഫിക്​ ജനറല്‍ ഡയറക്​ടറേറ്റ്​ ആക്​ടിങ്​​ ഡയറക്​ടര്‍ കേണല്‍ ജമാ സാലിം ബിന്‍ സുവൈദാന്‍ അറിയിച്ചു.

മാള്‍ ഓഫ്​ എമിറേറ്റ്​സ്​, ജെ.ബി.ആര്‍, സിറ്റി വാക്​, ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ബൊലേവാദ്​, ഫെസ്​റ്റിവല്‍ സിറ്റി, മിര്‍ദിഫ്​ സിറ്റി സെന്‍റര്‍, ലാമെര്‍, കൈറ്റ്​ ബീച്ച്‌​, എയര്‍പോര്‍ട്ട്​ സ്​ട്രീറ്റ്​, അല്‍സീഫ്​ സ്​ട്രീറ്റ്​, ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ റോഡ്​, എമിറേറ്റ്​സ്​ റോഡ്​, ദുബൈ അല്‍ ഐന്‍ റോഡ്​, അല്‍ ഇത്തിഹാദ്​ റോഡ്​, അല്‍ ഖലീജ്​ സ്​ട്രീറ്റ്​, അല്‍ ഖുദ്​സ്​ സ്​ട്രീറ്റ്​, അമ്മാന്‍ സ്​ട്രീറ്റ്​, അക്കാദമിക്​ സിറ്റി, റാസല്‍ഖോര്‍, ജുമൈറ തുടങ്ങിയ സ്​ഥലങ്ങളിലാണ്​ പ്രധാനമായും പൊലീസ്​ സേനയുടെ നിരീക്ഷണമുണ്ടാകുക.

LEAVE A REPLY

Please enter your comment!
Please enter your name here