ചൂടുകാലത്തു കുട്ടികളെ വാഹനങ്ങളില്‍ ഒറ്റയ്ക്കിരുത്തുന്നതിനെതിരെ ദുബായ് പൊലീസ്. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത കാട്ടണമെന്നു ദുബായ് പൊലീസ് സെക്യുരിറ്റി അവയര്‍നെസ് വിഭാഗം ഡയറക്ടര്‍ ബുത്തി അല്‍ ഫലാസി പറഞ്ഞു.

വേനല്‍ക്കാലത്ത് പാര്‍ക്ക് ചെയ്ത വാഹനത്തിനകത്തെ ചൂട് 70 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്. വേനല്‍ക്കാല ആരംഭം മുതല്‍ പൊലീസ് കുട്ടികളെ കാറില്‍ ഒറ്റയ്ക്കിരുത്തുന്നതിനെതിരെ ക്യാംപെയിന്‍ നടത്തിവരുന്നു. രക്ഷിതാക്കള്‍ വാഹനങ്ങളില്‍ ഒറ്റയ്ക്കിരുത്തി അശ്രദ്ധ കാണിക്കുന്ന സംഭവങ്ങള്‍ ഒട്ടേറെയുണ്ടായിട്ടുണ്ട്. കഴിഞ്ഞ 7 മാസങ്ങളില്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട 39 കുട്ടികളെ പൊലീസ് രക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here