റമദാൻ ടെന്റുകൾ ഇത്തവണ ഇല്ലെങ്കിലും ആവശ്യക്കാർക്ക് ഇഫ്താർ ഭക്ഷണം എത്തിക്കാൻ അധികൃതർ ആപ്പിലൂടെ സംവിധാനം. ദുബായ് കൾചറൽ ആൻഡ് ആർട്സ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി.

തലബാത് വഴി ഇഫ്താർ ഭക്ഷണം, ഭക്ഷണപ്പൊതി തുടങ്ങിയവ എത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. എമിറേറ്റ്സ് റെഡ് ക്രെസന്റ്, യുഎഇ ഫൂഡ് ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ഇതു നടപ്പാക്കുന്നത്.

തലബാത് ആപ്പിലെ റമസാൻ ഹീറോസ് സെലക്ട് ചെയ്യുന്നതു വഴി ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കാനാകും. കഴിഞ്ഞ വർഷം ഇങ്ങനെ 51000 പേർക്ക് ഭക്ഷണം എത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here