ലോകക്രിക്കറ്റിൽ ഇന്ന്​ കളത്തിലുള്ളവരിൽ ഏറ്റവും മികച്ച ബാറ്റ്​സ്​മാൻമാർ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയും ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്​സുമെന്ന്​ ന്യൂസിലൻഡ്​ നായകൻ കെയ്​ൻ വില്യംസൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്​സ്​ ഹൈദരാബാദിലെ സഹതാരമായ ഡേവിഡ്​ വാർണറുമായി നടത്തിയ ഇൻസ്​റ്റഗ്രാം ലൈവിലാണ്​ കിവി നായകൻ ഇക്കാര്യം പറഞ്ഞത്​.

മുന്ന്​ ഫോർമാറ്റിലും അപ്രമാധിത്വം നേടാനുള്ള ത്വരയാണ്​ മറ്റെല്ലാവരിൽ നിന്നും കോഹ്​ലിയെ ഉയരത്തിലെത്തിക്കുന്നത്​. കോഹ്​ലി കളിക്കുന്നത്​ കാണാനും എതിരെ കളിക്കുന്നതും മികച്ച അനുഭവമാണെന്നും വില്യംസൺ വിലയിരുത്തി.

ഇരുവരിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ പ്രയാസമായിരിക്കും. ലീഗ്​ ക്രിക്കറ്റിൽ മാത്രമാണ്​ എബി ഇപ്പോൾ കളിക്കുന്നത്​. വളരെയേറെ കഴിവുറ്റ കളിക്കാരനാണ് അ​ദ്ദേഹം​. ഞങ്ങളുടെ കാലത്തെ ‘സ്​പെഷൽ’ കളിക്കാരനും കുടിയാണദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here