മോസ്കോ•റഷ്യയില കുറില്‍ ദ്വീപുകള്‍ക്ക് സമീപം ബുധനാഴ്ച ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെത്തുടര്‍ന്ന് ഏറ്റവും അടുത്തുള്ള തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.

ജപ്പാന് വടക്ക് കുറില്‍ ശൃംഖലയില്‍ സെവേറോയ്ക്ക് 219 കിലോമീറ്റര്‍ തെക്ക്-തെക്കുകിഴക്കായി ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 56 കിലോമീറ്റര്‍ (37 മൈല്‍) ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ 1,000 കിലോമീറ്ററിനുള്ളില്‍ അപകടകരമായ സുനാമി തരംഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

മുന്‍കാലങ്ങളില്‍ ഇതേ ശക്തിയില്‍ ഉണ്ടായ ഭൂകമ്ബങ്ങള്‍ പ്രഭവകേന്ദ്രത്തില്‍ നിന്ന് വളരെ അകലെ സുനാമികള്‍ക്ക് കാരണമായിട്ടുണ്ടെന്നും അപകടത്തിന്റെ തോത് നിര്‍ണ്ണയിക്കാന്‍ യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം സംഭവം വിശകലനം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here