തിങ്കളാഴ്ച (16) മുതൽ യുഎഇയിൽ പ്രവാസികൾക്ക് പാസ്പോർട്ടിൽ വീസ പതിച്ച് നൽകുന്നത് പൂർണമായും നിർത്തലാക്കി. ഇനി എമിറേറ്റ്സ് െഎ‍ഡിയിലായിരിക്കും വീസ. ദുബായ് ഒഴികെയുള്ള എമിറേറ്റുകൾ പ്രത്യേക എമിറേറ്റ്സ് ഐഡി ഇഷ്യു/പുതുക്കൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു.

റസിഡൻസിയും ഐഡിയും നൽകുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകളിലോ അഭ്യർഥനകളിലോ ഏകീകൃത ഫോം സേവനങ്ങൾ ഉപയോഗിക്കും. യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് നൽകുന്ന എമിറേറ്റ്‌സ് ഐഡി കാർഡ് ഇപ്പോൾ അവരുടെ താമസം തെളിയിക്കുന്നതിനുള്ള ബദലായി പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here