കോവിഡ്​ പശ്ചാത്തലത്തിൽ സൗദിയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുപോകുന്ന വിമാനങ്ങളിലെ ടിക്കറ്റ്​ നിരക്ക്​ പ്രഖ്യാപിച്ചു. വെള്ളിയാഴ്​ച ഉച്ചക്ക്​ 12.35ന്​ റിയാദില്‍ നിന്ന്​ കോഴിക്കോ​ട്ടേക്ക് പോകുന്ന എയര്‍ ഇന്ത്യാ വിമാനത്തിന്​ 900 റിയാലാണ്​ ടിക്കറ്റ്​ നിരക്ക്​. ഞായറാഴ്ച്ച റിയാദില്‍നിന്ന്​ ഡല്‍ഹിയിലേക്ക്​ പോകുന്ന വിമാനത്തില്‍ 1023ഉം 12ന്​ ദമ്മാമില്‍നിന്ന്​ കൊച്ചിയിലേക്ക്​ പോകുന്ന വിമാനത്തില്‍ 850 റിയാലുമാണ്​ ടിക്കറ്റ്​ നിരക്ക്​. 13ന്​ ജിദ്ദയില്‍നിന്ന്​ ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ 1,350 ററിയാലാണ് ടിക്കറ്റ് നിരക്ക്. അതേസമയം മെയ് 14ന് ​ജിദ്ദയില്‍നിന്ന്​ കൊച്ചിയിലേക്ക്​ പോകുന്ന വിമാനത്തിലെ ടിക്കറ്റ്​ നിരക്ക്​ തീരുമാനമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here