കെ എം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ലോക് ഡൗൺ നിയന്ത്രണങ്ങൾ മൂന്നാംഘട്ടത്തിൽ എത്തിച്ചേരുന്നതോടുകൂടി പ്രവാസികളായ കേരളീയർക്ക് സ്വന്തം നാട്ടിലേക്ക് എത്താനുള്ള അനുമതി നൽകാമെന്ന് സൂചിപ്പിക്കുന്നു. കമ്മിറ്റിയുടെ ശുപാർശകൾ പരിശോധിച്ച ശേഷം മന്ത്രിസഭ തീരുമാനം പ്രഖ്യാപിക്കും. വിദേശത്തുനിന്നും മടങ്ങി എത്തുന്നവർ നിർബന്ധമായും ശക്തമായ നിരീക്ഷണ നടപടികൾക്ക് വിധേയമാക്കണമെന്നും സമിതി കൂട്ടിച്ചേർക്കുന്നു.

എബ്രഹാം കമ്മിറ്റി നൽകിയ ശുപാർശ യിലെ പ്രധാന നിർദേശങ്ങൾ

  • വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മുഴുവൻ ആൾക്കാരും സ്രവ പരിശോധനയ്ക്ക് വിധേയമാകണം
  • പരിശോധനയിൽ ഫലം പോസിറ്റീവ് ആണെങ്കിൽ നിരീക്ഷണത്തിലേക്ക് മാറ്റണം.
  • തുടർന്ന് രണ്ട് ദിവസത്തിനകം പോളിമർ ചെയിൻ റിയാക്ഷൻ ടെസ്റ്റിന് വിധേയരാക്കണം.
  • ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത വരെയും നെഗറ്റീവ് ആകുന്നവരെയും വീട്ടിൽ ഐസൊലേഷനിൽ വിടണം
  • എവിടെ നിന്നാണ് മടങ്ങുന്നത് അവിടെ നിന്നുള്ള കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിച്ചിട്ടുണ്ടെങ്കിൽ
  • മതിയായ രേഖകൾ സമർപ്പിച്ച ശേഷം 14 ദിവസം വീട്ടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയാം
  • പരിശോധനാഫലം പരിശോധിച്ച് ടെസ്റ്റ് സ്വീകാര്യത ഉറപ്പു വരുത്തുന്നതിന്റെ ഉത്തരവാദിത്വം ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആയിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here