ലോകത്താകമാനം കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ സംയമനത്തോടെ പെരുമാറണമെന്നും കോവിഡ് ബാധിതരെ ജാതി, മതം, വംശം സമൂഹം എന്നീ ഗണങ്ങളിൽ പെടുത്തി അഭിമുഖീകരിക്കരുതെന്നും ലോകാരോഗ്യസംഘടന എമർജൻസി പ്രോഗ്രാം ഡയറക്ടർ മൈക്ക് റയാൻ പറഞ്ഞു. ഓരോ കോപവിഡ് ബാധിതനും ഇന്നത്തെ ആരോഗ്യ അടിയന്തരാവസ്ഥയുടെ ഇരയാണ്. ലോക രാജ്യങ്ങൾ വലിയ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് മാനുഷികമായ പരിഗണനകളിലൂടെ ആണ് ഓരോ രാജ്യവും കരുതലും അനുഭാവവും പ്രകടിപ്പിക്കേണ്ടത്.

ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് പിറകിൽ തബ്ലീഗ് ജമാഅത്ത് എന്ന പ്രസ്താവനയെ ലോകാരോഗ്യ സംഘടന എതിർത്തു. അതേസമയം തന്നെ, ആരോഗ്യ പ്രവർത്തകർക്ക് മേൽ ഉണ്ടാകുന്ന ആക്രമണങ്ങളും അപമാനം ഉണ്ടാക്കുന്നതാണ് എന്നും അവർക്ക് മതിയായ സംരക്ഷണം ഒരുക്കണമെന്നും ഇൻഡോറിൽ ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവം എടുത്തു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here