ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ സ്പോൺസർമാരായി ദുബായ് എക്സ്പോ 2020. ഇതു സംബന്ധിച്ച കരാറിൽ കഴിഞ്ഞദിവസം ഇരുകൂട്ടരും ഒപ്പുവച്ചു. റോയൽസിന്റെ ജഴ്സിയിൽ മുൻവശത്ത് ദുബായ് എക്സ്പോ 2020 എന്ന് രേഖപ്പെടുത്തും. ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്പോ.

മധ്യപൂർവദേശം, ആഫ്രിക്ക, തെക്കൻ ഏഷ്യ രാജ്യങ്ങൾ എന്നിവിടങ്ങളിൽ വച്ച് ആദ്യമായാണ് എക്സ്പോ നടക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന് മുഖ്യസ്പോൺസർമാരായി എക്സ്പോയെ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സിഒഒ ജേക്ക് ലഷ് മക്രം വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ 55 കോടി പേരാണ് ഐപിഎൽ കണ്ടതെന്നാണ് വിലയിരുത്തൽ. ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങളിൽ നിന്ന് രണ്ടുകോടിയിലേറെപ്പേർ എക്സ്പോ കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയിൽ പ്രവാസികളിൽ ഏറ്റവുമധികമുള്ള ഇന്ത്യക്കാരുടെ വൻ സാന്നിധ്യത്തിനു പുറമേ ഇന്ത്യയിൽ നിന്ന് സന്ദർശക പ്രവാഹവും ഉണ്ടാകുമെന്ന് സംഘാടകർ കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here