best malayalam news portal in dubai

അസമിലും ബിഹാറിലും ജനങ്ങളുടെ ജീവിതത്തെ ബാധിച്ച്‌​ പ്രളയക്കെടുതി തുടരുന്നു. ഏകദേശം 35 ലക്ഷം പേര്‍ പ്രളയം മൂലം ഇതുവരെ ദുരിതത്തിലായിട്ടുണ്ട്​. മണ്‍സൂണിനിടെ ഉണ്ടാവുന്ന വെള്ളപ്പൊക്കം ബിഹാറിലും അസമിലും പുതിയ സംഭവമല്ല. എന്നാല്‍, ഈ വര്‍ഷം കനത്ത മഴ ​പെയ്​തതോടെ വലിയ പ്രളയം തന്നെ ഉണ്ടാവുകയായിരുന്നു.വടക്കന്‍ ബിഹാറിലാണ്​ പ്രളയം കനത്ത നാശം വിതച്ചത്​. 132 പേര്‍ക്ക്​ ഇവിടെ ജീവന്‍ നഷ്​ടമായി. നേപ്പാളിലെ കനത്ത മഴയാണ്​ ബിഹാറിനെ പ്രളയജലത്തില്‍ മുക്കിയത്​. ഗാണ്ഡക്​ നദി ഗോപാല്‍ഗഞ്ചിലും കിഴക്കന്‍ ചംപാരനിലും കരകവിഞ്ഞ്​ ഒഴുകി നാശം വിതച്ചു. ബിഹാറിലെ 10 ജില്ലകളിലെ ഏഴ്​ ലക്ഷത്തോളം പേരെയാണ്​ പ്രളയം ബാധിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here