യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസ് അൽ ഖൈമയുടെ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഇന്ന് റാസ്‌ അൽ ഖൈമയിലെ ആദ്യത്തെ ഡ്രൈവ് ത്രൂ കോവിഡ് -19 സ്ക്രീനിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു. കൊറോണ വൈറസ് വ്യാപനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖുസാം പ്രദേശത്തെ ഈദ് ഗാഹ് മൈതാനത്തിനടുത്ത് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്

“സ്ക്രീനിംഗ് നടപടിക്രമത്തിന് വെറും അഞ്ച് മിനിറ്റ് മാത്രമേ എടുക്കൂ, ദിവസേന 500 ആളുകളെ വരെ പരിശോധിക്കാനുള്ള സൗകര്യമുണ്ട്, ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ നന്നായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുമുണ്ടെന്നും മികച്ച സേവനം നൽകുമെന്നും ഔദ്യോദിക വൃത്തങ്ങൾ അറിയിച്ചു. സ്ക്രീനിംഗ് സെന്റർ ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കും. ടെസ്റ്റ് ഫലം എസ്എംഎസ് വഴി ലഭിക്കും. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന്, ടോൾ ഫ്രീ നമ്പർ 800 1717 ൽ വിളിക്കുകയും ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here