ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ച ആദ്യത്തെ സ്പെഷ്യൽ ട്രെയിൻ കേരളത്തിൽ എത്തി. സംസ്ഥാനത്തെ ആദ്യത്തെ സ്റ്റോപ്പായ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രാത്രി 10 മണിക്ക് എത്തിയ ട്രെയിനിൽ നിന്നും 216 യാത്രക്കാരാണ് ഇറങ്ങിയത്.

പുലർച്ചെ 1.40 ന് എറണാകുളം സൗത്ത് ജംഗ്ഷനിലും പുലർച്ചെ 5.25 നു തിരുവനന്തപുരത്ത് എത്തിച്ചേർന്ന ട്രെയിനിൽ ആകെ 1200 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മൂന്ന് റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാരുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനായി ആരോഗ്യ പോലീസ് വകുപ്പുകളിലെ ജീവനക്കാരെ പ്രത്യേകം സജ്ജമാക്കിയിരുന്നു.

കോഴിക്കോട് ഇറങ്ങിയ ആറുപേർക്ക് കോവിഡ് രോഗലക്ഷണം കണ്ടതിനെത്തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവർക്ക് 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈൻ അനുവദിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ എല്ലാ യാത്രക്കാരുടെയും ലഗേജുകൾ അണുവിമുക്തമാകുവാനുളള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here