പത്ത് ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ബംഗ്ലാദേശിലെ വിശാലമായ അഭയാർഥി ക്യാമ്പുകളിലൊന്നിൽ റോഹിംഗ്യൻ അഭയാർഥിക്ക് കോവിഡ് -19 പോസിറ്റീവ്. കോക്സ് ബസാർ ജില്ലയിലെ ക്യാമ്പുകളിൽ വൈറസ് പടരുമെന്ന് ആരോഗ്യ വിദഗ്ധർ ആദ്യമേ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.

രണ്ട് അഭയാർഥികളെ നിരീക്ഷണ വിധേയമായി ഐസോലേഷനിൽ മാറ്റിയിട്ടുണ്ടെന്ന് പ്രാദേശിക ആരോഗ്യ കോർഡിനേറ്റർ അബു തോഹ ഭൂയാൻ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണ പ്രകാരം രോഗികളിൽ ഒരാൾ റോഹിംഗ്യക്കാരനാണെന്നും മറ്റൊരാൾ ക്യാമ്പിനടുത്ത് താമസിച്ചിരുന്ന പ്രദേശത്തെ ഒരു ക്ലിനിക്കിൽ ചികിത്സയിലാണെന്നും അറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here