കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​പ്പോ​യ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന കേ​ന്ദ്ര ഗവണ്മെന്റിന്റെ വ​ന്ദേ ഭാ​ര​ത്​ മി​ഷ​നി​ൽ ഈ ആഴ്ച സൗ​ദി​യി​ൽ ​നി​ന്ന്​ ആ​റു​ വി​മാ​ന​ങ്ങ​ളാ​ണ്​ പു​റ​പ്പെ​ടു​ന്ന​ത്. ആ​ദ്യ സ​ർ​വി​സ്​ ചൊ​വ്വാ​ഴ്​​ച​യാ​ണ്. റി​യാ​ദി​ൽ​നി​ന്ന്​ കോ​ഴി​ക്കോട്ടേക്കാണ്​ അ​ത്. 145 ഓളം യാ​ത്ര​ക്കാ​രെ​യാ​ണ്​ കൊ​ണ്ടു​പോ​വു​ക. അ​തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ ലി​സ്​​റ്റ്​ ഇ​ന്ത്യ​ൻ എം​ബ​സി എ​യ​ർ ഇ​ന്ത്യ​ക്ക്​​ കൈ​മാ​റി. യാ​ത്ര​ക്കാ​രെ​ല്ലാം ടി​ക്ക​റ്റ്​ കൈ​പ്പ​റ്റി.

ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ 12.45ന്​ ​വി​മാ​നം റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടും. രാ​ത്രി എ​േ​ട്ടാ​ടെ ക​രി​പ്പൂ​രി​ലെ​ത്തും. ഇ​തേ ദി​വ​സം ത​ന്നെ ദ​മ്മാ​മി​ൽ​നി​ന്നും കൊ​ച്ചി​യി​ലേ​ക്കും സ​ർ​വി​സു​ണ്ട്. ബു​ധ​നാ​ഴ്​​ച റി​യാ​ദി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്കാ​ണ്​ ര​ണ്ടാ​മ​ത്തെ വി​മാ​നം. അ​തി​ലും 145ഒാ​ളം യാ​ത്ര​ക്കാ​രെ​യാ​ണ്​ കൊ​ണ്ടു​പോ​വു​ക. റി​യാ​ദി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ര​ണ്ട്​ വി​മാ​ന​ങ്ങ​ളി​ലേ​ക്കു​മു​ള്ള ടി​ക്ക​റ്റു​ക​ൾ എം​ബ​സി ന​ൽ​കി​യ ലി​സ്​​റ്റ്​ പ്ര​കാ​രം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്​​തു​ക​ഴി​ഞ്ഞ​താ​യി എ​യ​ർ ഇ​ന്ത്യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ക​ണ്ണൂ​ർ വി​മാ​നം ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ 12.45ന്​ ​പു​റ​പ്പെ​ട്ട്​ രാ​ത്രി എ​ട്ടി​ന്​ നാ​ട്ടി​ലി​റ​ങ്ങും. അ​ന്നു​ത​ന്നെ ദ​മ്മാ​മി​ൽ​നി​ന്ന്​ ബം​ഗ​ളൂ​രു വ​ഴി ഹൈ​ദ​രാ​ബാ​ദി​ലേ​ക്കും ജി​ദ്ദ​യി​ൽ നി​ന്ന്​ വി​ജ​യ​വാ​ഡ വ​ഴി ഹൈ​ദ​രാ​ബാ​ദി​ലേ​ക്കും സ​ർ​വി​സു​ണ്ട്. ശ​നി​യാ​ഴ്​​ച​യാ​ണ്​ ഇൗ​യാ​ഴ്​​ച​യി​​ലെ അ​വ​സാ​ന വി​മാ​നം. അ​ത്​ റി​യാ​ദി​ൽ ന്ന്​ ​ഹൈ​ദ​രാ​ബാ​ദ്​ വ​ഴി വി​ജ​യ​വാ​ഡ​യി​ലേ​ക്കാ​ണ്. മി​ഷ​ൻ ആ​രം​ഭി​ച്ച ശേ​ഷ​മു​ള്ള സൗ​ദി​യി​ലെ ര​ണ്ടാ​മ​ത്തെ ആ​ഴ്​​ച​യി​ൽ ജി​ദ്ദ​യി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ വി​മാ​ന​മി​ല്ലാ​ത്ത​ത്​ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ളു​ള്ള സൗ​ദി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധം പു​ക​യു​ന്നു​ണ്ട്. സൗ​ദി​യി​ൽ​നി​ന്ന്​ മൊ​ത്ത​ത്തി​ൽ​ത​ന്നെ ഇ​ന്ത്യ​യി​ലേ​ക്ക്​ സ​ർ​വി​സു​ക​ൾ വ​ള​രെ കു​റ​വാ​ണെ​ന്നാ​ണ്​ ഉ​യ​രു​ന്ന ആ​ക്ഷേ​പം. 60,000 പേ​രാ​ണ്​ തി​രി​ച്ചു​പോ​ക്കി​നു​വേ​ണ്ടി എം​ബ​സി​യി​ൽ പേ​ര്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ കാ​ത്തി​രി​ക്കു​ന്ന​ത്. ആ​ദ്യ ആ​ഴ്​​ച​യി​ൽ ആ​യി​ര​ത്തോ​ളം ആ​ളു​ക​ളെ കൊ​ണ്ടു​പോ​കും എ​ന്ന്​ അം​ബാ​സ​ഡ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു​വെ​ങ്കി​ലും എ​ണ്ണൂ​റി​ൽ താ​ഴെ ആ​ളു​ക​ൾ​ക്ക്​ മാ​ത്ര​മേ യാ​ത്ര ചെ​യ്യാ​നാ​യു​ള്ളൂ. വ​രു​ന്ന വി​മാ​ന​ങ്ങ​ളി​ലെ സീ​റ്റ്​ പ​രി​മി​തി​യാ​ണ്​ കാ​ര​ണം. ജം​ബോ വി​മാ​ന​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ൽ ഇ​തി​ന​കം കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക്​ യാ​ത്ര ചെ​യ്യാ​നാ​വു​മാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here