കോവിഡ്-19 വ്യാപകമായി വർദ്ധിക്കുന്ന രാഷ്ട്രങ്ങളുടെ ലിസ്റ്റിലേക്ക് ഫ്രാൻസും. നിലവിൽ 64338 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം ഫ്രാൻസിൽ നടന്ന മരണങ്ങൾ 1355 ആണ്. ഇതോടെ ഫ്രാൻസിൽ കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം 6507 ആയി.

മാർച്ച് 17 മുതൽ ലോക് ഡൗണിലാണ് ഫ്രാൻസെന്നും കൊറോണ വ്യാപനത്തിന്റെ കാര്യത്തിൽ വർദ്ധനവ് ഉണ്ടാകില്ലെന്ന് ശുഭ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാൽ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് കോവിഡ്-19 രാജ്യത്തുടനീളം വ്യാപിക്കുകയാണ്. പ്രതിരോധത്തിന് ആവശ്യമായ ശക്തമായ നടപടികൾ രാജ്യം കൈക്കൊള്ളുന്നുണ്ടെന്നും ഉന്നത ആരോഗ്യ ഉദ്യോഗസ്ഥനായ ജെറോം സാൽമൺ മാധ്യമപ്രവർത്തകരെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here