എമിറേറ്റിൽ താമസിക്കുന്നവർക്കെല്ലാം കോവിഡ്19 പിസിആർ പരിശോധന സൗജന്യമായിരിക്കുമെന്ന് ഉമ്മുൽഖുവൈൻ മെഡിക്കൽ ഡിസ്ട്രിക്ട് പ്രൈമറി ഹെൽത്ത് കെയർ വകുപ്പ് അറിയിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായാണ് പരിശോധന നടത്തുക. വകുപ്പിന് കീഴിലുള്ള എല്ലാ മെഡിക്കൽ സെന്ററുകളിലും ഇത് ലഭ്യമാണെന്ന് ഉമ്മുൽഖുവൈന‍് ഗവ.മീഡിയാ ഒാഫീസ് വ്യക്തമാക്കി. പരിശോധനയ്ക്ക് മുൻകൂട്ടിയുള്ള അനുമതി ആവശ്യമില്ല.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. അതേസമയം, കോവി‍ഡ് നിയമം ലംഘിക്കുന്നവരെ പിടികൂടാനുള്ള പരിശോധന ശക്തമാക്കിയതായി ഉമ്മുൽഖുവൈൻ അടിയന്തര നിവാരണ വിഭാഗം അറിയിച്ചു. സാമൂഹിക അകലം പാലിക്കാതെ നടത്തുന്ന കൂട്ടായ്മകള്‍ക്കെതിരെയാണ് പ്രത്യേകിച്ച് അന്വേഷണം നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here