35 രാജ്യങ്ങളിൽ നിന്നുള്ള 250 പൊതു-സ്വകാര്യ പ്രസ്ഥാനങ്ങളിൽ നിന്നുമാണ് അബുദാബി പോലീസിനെ ഇതിനായി തിരഞ്ഞെടുത്തത്. സി.എക്സ്.ഒ. ഡി.എക്സ്. പ്ലാറ്റ്ഫോം ഫോർ ഡിസിഷൻ മേക്കേഴ്‌സാണ് പുരസ്കാരം നൽകുന്നത്. പോലീസ് മേഖലയിലെ തൊഴിൽ സംവിധാനത്തിന്റെ പ്രത്യേകത അടിസ്ഥാനമാക്കിയാണ് ഇത്.

ഉദ്യോഗസ്ഥരുടെ തൊഴിൽ നിപുണതയെ പൂർണമായും പുറത്തുകൊണ്ടുവരുന്ന സംവിധാന മികവിനും തൊഴിൽ പ്രോത്സാഹനരീതികൾക്കുമാണ് അംഗീകാരം ലഭിച്ചതെന്ന് അബുദാബി പോലീസ് എച്ച്.ആർ. വിഭാഗം ഡയറക്ടർ മേജർ ജനറൽ സലിം ഷഹീൻ അൽ നുഐമി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here