കോവാക്‌സിന് യുഎഇ യുടെയും അംഗീകാരം. കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന വാക്സീനുകൾ യുഎഇയും അനുവദിക്കുന്നതായി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയുടെ കോവാക്സീൻ യുഎഇയും അംഗീകരിച്ചു. യുഎഇയിലേക്കു വരാൻ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

സിർബനിയാസ് ഫോറത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കറിനൊപ്പം ഇന്ത്യൻ പവിലിയനിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here