മുൻകൂർ യാത്രാ അനുമതിയില്ലാതെ എത്തിയ 300 യാത്രക്കാരെ ജി ഡി ആർ എഫ് എ ദുബായ് സുരക്ഷിതമായി വീടുകളിലെത്തിച്ചു

ദുബായ് : ദുബായ് എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഒരു പ്രയാസവും ഉണ്ടാകരുതെന്ന നിർബന്ധബുദ്ധി ദുബൈയ്ക്കുണ്ട് . ഇത് വെറും വാക്കല്ല.അത് പ്രവർത്തിയിലൂടെ ഒരിക്കലും കൂടി തെളിയിച്ചിരിക്കുകയാണ് ഈ നാടും ഇവിടത്തെ ഉദ്യോഗസ്ഥരും.കഴിഞ്ഞ ദിവസം ദുബായ് എയർപോർട്ടിൽ നടപടികൾക്ക് കാലതാമസം നേരിട്ട 300 യാത്രക്കാരെ ജി ഡി ആർ എഫ് എ ദുബായ് വാഹന സൗകര്യം ഒരുക്കി അവരുടെ വീടുകളിൽ സുരക്ഷിതമായി എത്തിച്ചു. ദുബൈ എയർപോർട്ടിലുടെ യാത്ര ചെയ്യുന്നവർക്ക് മുൻകൂർ യാത്ര അനുമതി വേണമെന്ന- നിയമം ലംഘിച്ചു എത്തിയവരായിരുന്നു അവർ. നിയമം പാലിക്കപ്പെടാനുള്ളതാണ്. പ്രത്യേകിച്ച് ഒരു രാജ്യത്തിന്റെ പ്രവേശന നിയമങ്ങൾ. എന്നാൽ മനുഷ്യപരമായ ഇടപെടുലുകൾ നടത്തി അവരുടെ പ്രശ്നങ്ങൾ സിസ്റ്റത്തിൽ പരിഹരിച്ചു കൊണ്ട് തന്നെ ദുബായ് എമിഗ്രേഷൻ അവർക്ക് ആശ്വാസത്തിന്റെ ഗ്രീൻ കാർഡ് നൽകി രാജ്യത്തോക്ക് സ്വാഗതമേകി. മാത്രവുമല്ല അവരെ സുരക്ഷിത ഇടങ്ങളിൽ കൊണ്ട് എത്തിച്ചു. ഇവരെ വീടുകളിലെത്തിക്കാൻ ദുബൈ പോലീസ്, ആർടിഒ തുടങ്ങിയവരുമായി ചേർന്ന് ദുബൈ ജി ഡി ആർ എഫ് എ പ്രത്യേക ടീം തന്നെ രൂപീകരിച്ചു പ്രവർത്തിച്ചു. തങ്ങളുടെ നാട്ടിലെ അതിഥികളെ ഒരാളെയും അനാഥമാക്കാതെ മനുഷ്യത്വപരമായ ഇടപെടലുകൾ നടത്തിയാണ് ജി ഡി ആർ എഫ് ദുബൈ മാതൃക കാട്ടിയത്.

ദുബൈ എയർപോർട്ടിലൂടെ എത്തുന്ന ഇതര എമിറേറ്റിലെ വിസക്കാർക്ക് -ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിഷൺഷിപ്പിൽ നിന്ന് അനുമതി കാണിക്കുന്ന ഗ്രീൻ ടിക്കും, ദുബൈ വിസക്കാർക്ക് ജി ഡി ആർ എഫ് എ പെർമിഷനും വേണമെന്നുള്ളതാണ് ഔദ്യോഗിക ഭാഗത്തുള്ള സ്ഥിരീകരണം. പക്ഷേ അതിനെ മറികടന്ന് എത്തിയവരാണ് കഴിഞ്ഞ ദിവസം ഇങ്ങനെ കുടുങ്ങിയത്. അനുമതിയില്ലാതെ യാത്രക്കാർ എത്തുന്നത് വിമാനത്താവളത്തിലെ നടപടി ക്രമങ്ങളെ സ്വാഭാവികമായി ബാധിക്കും. അത് കൊണ്ട് യാത്ര പുറപ്പെടുന്നതിന് മുൻപ് അതാത് എമിറേറ്റിലെ നിയമം എന്താണെന്ന് കൃത്യമായി മനസ്സിലാക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മപ്പെടുത്തി.

ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ 300 യാത്രക്കാരുട‌െ രേഖകൾ പരിശോധിച്ച് സഹായം ചെയ്യാൻ പ്രത്യേക എമിഗ്രേഷൻ സംഘത്തെ നിയോഗിച്ചതായി ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വകുപ്പിന്റെ ഇൻസ്റ്റാഗ്രാം പേജിലുടെ അറിയിച്ചു . വിവിധ ഗവ.വകുപ്പുകളുമായി യോജിച്ച് പ്രശ്ന പരിഹാരത്തിന് ദുബായ് വിമാനത്താവളം ശ്രമിച്ചുവരികയാണെന്ന് എയർപോർട് അധികൃതരും പിന്നീട് വ്യക്തമാക്കിയിരുന്നു. യാത്രക്കാര്‍ക്ക് മികച്ച സൗകര്യമൊരുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അൽ മറി കൂട്ടിച്ചേർത്തു. കേണൽ ഫൈസൽ അബ്‌ദുല്ല നഈമിയുടെ നേതൃത്വത്തിലാണ് യാത്രക്കാർക്കുള്ള സേവനവും,മറ്റു സൗകര്യങ്ങളും ജി ഡി ആർ എഫ് എ ഏകോപിപ്പിച്ചത്.

ഐ.സി.എയുടെയും ജി.ഡി.ആർ.എഫ്​.എയുടെയും വെബ്സൈറ്റുകൾ വഴിയാണ് അതാത് വിസക്കാർ യാത്രാ അനുമതികൾ തേടേണ്ടത്, അതിനിടയിൽ ദുബൈ റെസിഡന്റ് വിസക്കാർക്ക് യു എ ഇ യിൽ നിന്ന് കൊണ്ട് തന്നെ മുൻകൂട്ടി തിരിച്ചുവരാനുള്ള യാത്ര അനുമതിയ്ക്ക് അപേക്ഷിക്കാൻ ഇപ്പോൾ കഴിയുമെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു.യു എ ഇ യിൽ നിന്ന് ചുരുങ്ങിയ ദിവസത്തേക്ക് വിദേശ- സന്ദർശനം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് ഏറെ സഹായകമാകും ഇത്. യാത്രാ പെർമിഷന് 30 ദിവസത്തെ കാലാവധിയാണ് ലഭിക്കുക. എന്നാൽ വീസാ കാലാവധി ഉള്ളവർക്ക് മാത്രമേ യു എ ഇ യിൽ നിന്ന് ഇത്തരത്തിൽ മടങ്ങിവരാനുള്ള യാത്ര അനുമതി നൽകു

കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ അടിക്കടി നിയമങ്ങളിൽ മാറ്റം വന്നേക്കാം.അത് കൊണ്ട് തന്നെ ദുബൈ വിസയുമായി ബന്ധപ്പെട്ടുള്ള പുതിയ നിയമങ്ങൾ അറിയാനും, അതുമായുള്ള- സംശയനിവാരണത്തിനും, 8005111 എന്ന ടോൾഫ്രീയിൽ ബന്ധപ്പെടണമെന്ന് ജി ഡി ആർ എഫ് എ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് 009714313999 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. ഇതിന് പുറമെ വകുപ്പിന്റെ വെബ്സൈറ്റ് വഴിയുള്ള ചാറ്റ് ബോക്സിലൂടെ ബന്ധപ്പെട്ടാലും വിവരങ്ങൾ അറിയാൻ കഴിയും. ഒപ്പം തന്നെ [email protected] എന്ന അഡ്രസ് ഉപയോഗിച്ചു കൊണ്ട് ഇമെയിൽ ചെയ്താലും വിവരങ്ങൾ ലഭ്യമാവുന്നതാണ്.

ഫോട്ടോ :മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി

ഫോട്ടോ :കേണൽ ഫൈസൽ അബ്ദുള്ള നഈമി

LEAVE A REPLY

Please enter your comment!
Please enter your name here