കൊറോണ വൈറസ് പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ജർമനിയിൽ മെയ് 11 മുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഗവൺമെന്റ് പ്രസ്താവനയിറക്കി. ഇതുപ്രകാരം, വൻകിട ബിസിനസ് സ്ഥാപനങ്ങളും മറ്റും ഈ മാസം 11മുതൽ തുറന്നു പ്രവർത്തിക്കും എന്നാണ് സൂചന. അതോടൊപ്പം തന്നെ ജർമ്മനിയുടെ വിവിധ ഭാഗങ്ങളിൽ നടക്കേണ്ടിയിരുന്ന മാച്ചുകളും ഗെയിമുകളും മെയ് 15 മുതൽ ആരാധകരുടെ സാന്നിധ്യമില്ലാതെ നടത്താമെന്നും വിവിധ ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന രീതിയിൽ സ്കൂളുകളും കോളേജുകളും ഉടൻതന്നെ തുറക്കാമെന്നും ഗവൺമെൻറ് അധികൃതർ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here