കേരളത്തിലെ വ്യവസായ മുതൽമുടക്ക് വൻതോതിൽ വർദ്ധിപ്പിക്കുവാനുള്ള ഉദ്ദേശത്തിൽ വ്യവസായസംരംഭ നടപടി ക്രമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് കേരള സർക്കാർ ഉത്തരവിറക്കി.
പുതുതായി ബിസിനസ് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അടക്കമുള്ളവർക്ക് ഇളവുകൾ മുതൽക്കൂട്ടാകും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രധാനപ്പെട്ട വ്യവസായ സംരംഭങ്ങൾക്ക് ലൈസൻസുകളും അനുമതികളും അപേക്ഷിച്ച് ഒരാഴ്ചക്കകം നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. ഉത്തരവിലെ മറ്റു തീരുമാനങ്ങൾ:

  • തിരുവനന്തപുരം എറണാകുളം കോഴിക്കോട് കണ്ണൂർ ജില്ലകളിലെ വിമാനത്താവളങ്ങൾ തുറമുഖം റെയിൽ-റോഡ് എന്നിവയുമായി ബന്ധപ്പെടുത്തി ലോജിസ്റ്റിക് അടിസ്ഥാനസൗകര്യം വികസിപ്പിക്കും
  • കയറ്റുമതി ഇറക്കുമതി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി സംസ്ഥാനത്ത് വിവിധ ലോജിസ്റ്റിക് പാർക്കുകൾ നിർമ്മിക്കും
  • അഴീക്കൽ തുറമുഖം വികസിപ്പിക്കും
  • കാർഷികമേഖലയിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കും
  • പാലക്കാട് മെഗാ ഫുഡ് പാർക്കിലെ ഭൂമി പാട്ടത്തിനു നൽകും
  • വ്യവസായ മുതൽ മുടക്കുകൾക്ക് ഗോൾഡ്, സിൽവർ ,ബ്രോൺസ് എന്നീ വിഭാഗങ്ങളിലായി സ്റ്റാർ റേറ്റിംഗ് സംവിധാനം ഏർപ്പെടുത്തും
  • നാളികേര പാർക്ക് സ്ഥാപിക്കും
  • വ്യവസായ സംരംഭങ്ങൾ ഊർജിതപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളുവാൻ ആയി ഉപദേശക സമിതി രൂപീകരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here