കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ കൂടുതല്‍ മാസ്കുകള്‍ നിര്‍മിക്കാനൊരുങ്ങി ജര്‍മ്മനി. ഒരു മാസം കൊണ്ട് 50 മില്യണ്‍ മാസ്കുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ആഗസ്ത് മുതല്‍ ഓരോ ആഴ്ചയും 10 മില്യണ്‍ മാസ്കുകള്‍ നിര്‍മ്മിക്കുമെന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ അറിയിച്ചു. അമ്പതു കമ്പനികള്‍ക്കാണ് ഇതിന്റെ കരാര്‍ നല്‍കുന്നത്. ഈ മാസ്കുകളില്‍ പത്തു മില്യന്‍ എഫ്എഫ്പി2 പ്രൊട്ടക്റ്റീവ് നിലവാരം പാലിക്കുന്നതായിരിക്കും. നാല്‍പ്പതു മില്യന്‍ സര്‍ജിക്കല്‍ മാസ്കുകളുമായിരിക്കും.

വീടിന് പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കുന്നതിനുള്ള ആലോചനയിലാണ് ജര്‍മനി . ഇതു നടപ്പാക്കുമ്പോള്‍ മാസ്കുകള്‍ക്ക് ക്ഷാമം വരാതിരിക്കാനാണ് ഇത്രയധികം മാസ്കുകള്‍ നിര്‍മിക്കാനുള്ള കരാര്‍ വിവിധ കമ്പനികള്‍ക്കായി നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here