സുഡാന്‍ പ്രതിഷേധത്തിനിടെ മൊബൈല്‍ ഫോണ്‍ ഫ്‌ളാഷുകള്‍ക്കിടയില്‍ നിന്നുകൊണ്ട് പ്രതിഷേധഗാനം പാടുന്ന യുവാവിന്റെ ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ പുരസ്‌കാരം. ഏജന്‍സ് ഫ്രാന്‍സ് പ്രസ് (AFP) ഫോട്ടോഗ്രാഫറായ യാസുയോഷി ചിബയാണ് സുഡാന്‍ പ്രതിഷേധത്തിനിടെ ഈ ചിത്രം പകര്‍ത്തിയത്. സ്‌ട്രെയ്റ്റ് വോയിസ് എന്നാണ് ചിത്രത്തിന്റെ പേര്.
2019 ജൂണിലാണ് ഈ ചിത്രം പകര്‍ത്തിയത്.

സുഡാനില്‍ സിവിലിയന്‍ ഭരണം വരണമെന്നാവശ്യപ്പെട്ട് ജനത നടത്തിയ പ്രതിഷേധത്തിനിടെയാണ് ഫോട്ടോഗ്രാഫര്‍ ചിബയുടെ ക്യാമറയിലൂടെ ഈ ചിത്രം പിറന്നത്. മികച്ച നിലവാരം പുലര്‍ത്തുന്ന ഈ ചിത്രം യുവത്വത്തിന്റേയും കലയുടേയും ശക്തി പ്രകടിപ്പിക്കുന്ന ചിത്രമാണെന്ന് ജഡ്ജിങ് പാനല്‍ വിലയിരുത്തി. ജപ്പാനില്‍ നിന്നുള്ള ഫോട്ടോഗ്രാഫറായ ചിബ ഏജന്‍സ് ഫ്രാന്‍സ് പ്രസിന്റെ ഈസ്റ്റ് ആഫ്രിക്ക ആന്റ് ഇന്ത്യന്‍ ഓഷ്യന്‍ മേഖല ചീഫ് ഫോട്ടോഗ്രാഫറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here