കോവിഡ് പ്രതിരോധത്തിൽ നവീനാശയങ്ങൾ വിജയകരമായി നടപ്പാക്കിയതിന് അൽ ഹൊസ്ൻ ആപ്പിന് ആഗോളതലത്തിൽ അംഗീകാരം. യു.എസ്. ആസ്ഥാനമായുള്ള ഗ്ലോബൽ എക്സലൻസ് അവാർഡിന്റെ ‘ആപ്പ് ഓഫ് ദി ഇയർ 2021’ അവാർഡാണ് അൽ ഹൊസന് ലഭിച്ചത്. പൊതുജനങ്ങളുടെ സുരക്ഷയുറപ്പാക്കാൻ ആപ്പിന് സാധിച്ചു. യു.എ.ഇ. ആരോഗ്യസംവിധാനത്തിന്റെ മേന്മയും ഡിജിറ്റൽ രംഗത്തിന്റെ മികവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിൽ ആപ്പിന്റെ ഉപയോഗം നിർണായകമായതായും അവാർഡ് കമ്മിറ്റി വിശദീകരിച്ചു.

അൽ ഹൊസ്ൻ നാഷണൽ ഹെൽത്ത് സിസ്റ്റം, ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം, പ്രാദേശിക ആരോഗ്യവകുപ്പ് സംവിധാനങ്ങൾ എന്നിവയുമായി ചേർന്നുള്ള പ്രവർത്തനങ്ങളാണ് കുറ്റമറ്റ രീതിയിലുള്ള ആപ്പിന്റെ പ്രവർത്തനം ഉറപ്പാക്കിയത്. കോവിഡ് മഹാമാരി തുടങ്ങിയശേഷം യു.എ.ഇ. നടപ്പാക്കിയ നൂതന ദേശീയ ഡിജിറ്റൽ സംവിധാനമെന്ന നിലയ്ക്കും ആപ്പ് പ്രസക്തമാകുന്നു. അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വാക്സിനേഷൻ, പി.സി.ആർ. പരിശോധന തുടങ്ങി എല്ലാ വിവരങ്ങളും ആപ്പ് വ്യക്തമാക്കുന്നു. ആപ്പിലെ എല്ലാവരുടെയും പരിശോധനാരേഖകൾ നാഷണൽ ക്ലൗഡ് സംവിധാനത്തിൽ പൂർണ സ്വകാര്യതയിലാണ് സൂക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here