യെമന്‍ വിമതരുടെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണത്തിന് പിന്നാലെ യുഎഇക്ക് പ്രതിരോധ സഹായവുമായി യുഎസ്. യുഎഇയെ സഹായിക്കാന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും യുദ്ധ കപ്പലുകളും യുദ്ധ വിമാനങ്ങളും യുഎസ് അയക്കും.

യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായി അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന്, യുഎഇക്കെതിരെയുള്ള നിലവിലെ ഭീഷണി കണക്കിലെടുത്താണ് ഇത്തരമൊരു നീക്കമെന്ന് യുഎസ് എംബസി അറിയിച്ചു.

യുഎഇ നാവികസേനയുമായി സഹകരിച്ച് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കും. അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളും യുഎഇയില്‍ യുഎസ് വിന്യസിക്കും.

അടുത്തിടെയായി രണ്ടു തവണകളായി അബുദാബിക്ക് നേരെ ഹൂത്തികളുടെ മിസൈല്‍ ആക്രമണമുണ്ടായിരുന്നു. ആദ്യ തവണ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് തൊഴിലാളികള്‍ മരിച്ചിരുന്നു.

അല്‍ ദഫ്ര വ്യോമത്താവളം ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ആക്രമണ ശ്രമം പരാജയപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here