ആഗോള സോഫ്റ്റ് പവർ ഇൻഡക്സിൽ യു.എ.ഇ വീണ്ടും മുൻനിരയിൽ. ബലപ്രയോഗങ്ങൾ കുറഞ്ഞ ജനസൗഹൃദമായ ഭരണസംവിധാനങ്ങളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. മിഡിലീസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് യു.എ.ഇ. ആഗോളതലത്തിൽ 15ാം സ്ഥാനത്തുണ്ട്.

കഴിഞ്ഞവർഷത്തേക്കാൾ രണ്ട് റാങ്ക് രാജ്യം മുന്നേറി. സോഫ്റ്റ് പവർ നിർണയിക്കുന്ന മിക്ക മാനദണ്ഡങ്ങളിലും യു.എ.ഇ മുൻനിരയിലുണ്ട്. ഈ നേട്ടം കൈവരിക്കാൻ പ്രവർത്തിച്ചവരെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here