സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് അംഗീകാരം നൽകുന്നത് നിർത്തിവെച്ചു കൊണ്ട് സർക്കാർ ഉത്തരവിട്ടു. അധ്യാപക നിയമന അംഗീകാരം വിദ്യാഭ്യാസ ഓഫീസർമാരിൽ നിന്നും മാറ്റാനുള്ള ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ നടപടി. നിലവിൽ അധ്യാപക നിയമനങ്ങൾക്ക് ഓൺലൈനായി അംഗീകാരം നൽകുന്നതിനായി വികസിപ്പിച്ച സോഫ്റ്റ്‌വെയറിൽ അപ്രൂവ്/അലൗ ബട്ടൻ എന്നിവ വിദ്യാഭ്യാസ ഓഫീസർമാർക്ക് ഉപയോഗിക്കാനാവാത്ത രീതിയിലേക്ക് മാറ്റി കൊണ്ടാണ് എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാര നടപടികൾ വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്.

അധ്യാപക വിദ്യാർഥി അനുപാതം അനുസരിച്ച് അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമനടപടികളിലും മാറ്റം വരുത്താൻ ഗവൺമെൻറ് ശ്രമിക്കുന്നതായികഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ കേരളത്തിലെ സ്കൂളുകളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:30 ആണ്. എന്നാൽ ഒന്നോ രണ്ടോ വിദ്യാർഥികൾ വർധിച്ചാൽ തന്നെ പുതിയ ഒരു തസ്തിക രൂപം കൊള്ളുന്ന സ്ഥിതി ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കുറഞ്ഞത് ആറു വിദ്യാർത്ഥികളിലും വർധിച്ചാൽ മാത്രം രണ്ടാമത്തെ തസ്തിക വേണ്ടതുള്ളൂ എന്നാണ് ഇപ്പോൾ സർക്കാരിൻറെ തീരുമാനം.

ആറു മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ കുറഞ്ഞത് 41 വിദ്യാർഥികൾ എങ്കിലും ഉണ്ടെങ്കിലേ രണ്ടാമത്തെ തസ്തിക ഉണ്ടാവുകയുള്ളൂ എന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ ഉത്തരവ് പ്രകാരം ഇത്തരം തസ്തികകളിൽ നിലവിലുള്ള നിരവധി എയ്ഡഡ് അധ്യാപകർക് ശമ്പളം മുടങ്ങാനുള്ള സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here