ഒമാനിൽ ഇന്ന് 102 പേർക്ക്​ കൂടി പുതിയതായി കോവിഡ്​ 19 സ്​ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1716 ആയി. മലയാളിയടക്കം എട്ടുപേർ മരണപ്പെടുകയും ചെയ്​തു. രോഗമുക്​തരായവരുടെ എണ്ണം 307 ആയി ഉയർന്നിട്ടുണ്ട്​.

വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 69 പേർ വിദേശികളും 33 പേർ സ്വദേശികളുമാണ്. പുതിയ രോഗികളിൽ 71 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1309 ആയി. രോഗമുക്​തരുടെ എണ്ണം 156ൽ നിന്ന്​ 218 ആയി ഉയരുകയും ചെയ്​തു. തെക്കൻ ബാത്തിനയിലെ വൈറസ്​ ബാധിതരുടെ എണ്ണം 132 ആയി ഉയർന്നു. തെക്കൻ ശർഖിയയിൽ ഒമ്പത്​ പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യാഴാഴ്​ച പുറത്തുവിട്ട കണക്കുകൾ വ്യക്​തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here