കൊറോണ പ്രതിസന്ധിയിൽ രാജ്യം നേരിടുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ, ഹാർവാർഡ് യൂണിവേഴ്സിറ്റിക്ക് അർഹമായ 8.6 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം നിലവിൽ ഉപയോഗിക്കുന്നതിൽ അനുനയം കാണിക്കണമെന്ന് പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം യൂണിവേഴ്സിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് അകപ്പെടാൻ ഉള്ള സാധ്യത കാണുന്നുവെന്നു യൂണിവേഴ്സിറ്റി അധികൃതർ പ്രതികരിക്കുകയും ചെയ്തിരുന്നു. നിലവിൽ യൂണിവേഴ്സിറ്റിക് 41 ബില്യൺ ഡോളറിനടുത്തുള്ള സാമ്പത്തിക സുരക്ഷിതത്വം ഉണ്ടെന്നും അതിനാൽ കൂടുതൽ പണം ആവശ്യമില്ലെന്നും ആയിരുന്നു ഡൊണാൾഡ് ട്രംപിന്റെ നിരീക്ഷണം.

എന്നാൽ ഇപ്പോൾ ഇതേ സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് ഹാർവാർഡ് അധികൃതർ. റിലീഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പ്രസിഡന്റ് ആവശ്യപ്പെട്ടാൽ സാമ്പത്തിക നയങ്ങൾ മാറ്റാനും ഞങ്ങൾ പ്രേരിതരാണെന്നും, ഇങ്ങനെയായാൽ അർഹരായ വിദ്യാർഥികൾക്ക് സഹായം നൽകുന്നത് വെല്ലുവിളിയാകുമെന്നും യൂണിവേഴ്സിറ്റി വൃത്തങ്ങൾ സൂചിപ്പിച്ചു.

ഹാർവാർഡ് കേംബ്രിഡ്ജ് മസാച്യുസെറ്റ്സ് എന്നിവിടങ്ങളിലുള്ള ഹാർവാർഡ് യൂണിവേഴ്സിറ്റി കേന്ദ്രങ്ങളിൽ പഠനവും ഗവേഷണവും നടത്തുന്ന ഏറ്റവും അർഹരായ വിദ്യാർത്ഥികൾക്കുള്ള പണം മാത്രം ഈ സമയങ്ങളിൽ ഉപയോഗിച്ചാൽ മതി എന്നും നിലവിൽ ഫണ്ടുകൾ ഉള്ള സ്കൂളുകളും കോളേജുകളും കൂടുതൽ ഫണ്ടിനായി അപേക്ഷിക്കേണ്ടതില്ല എന്നും ഏറ്റവും അത്യാവശ്യം കാര്യങ്ങളിലേക്ക് ഫണ്ടുകൾ ഉപയോഗിക്കേണ്ടത് രാജ്യത്തിൻറെ ആവശ്യമാണെന്നും എജുക്കേഷൻ സെക്രട്ടറിയായ സി ഡി ബോസ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ബുധനാഴ്ച നടത്തിയ പ്രസ് മീറ്റിങ്ങിൽ ഹാർവാർഡ്, സ്റ്റാൻഫോർഡ് മുതലായ യൂണിവേഴ്സിറ്റികളുടെ ഈ നടപടികളെ ഡൊണാൾഡ് ട്രംപ് പ്രശംസിച്ചു. അവർക്കുവേണ്ടി പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക സഹായം ഇപ്പോൾ അവർ സ്വീകരിക്കുന്നില്ല എന്ന് പറയുന്നതിൽ ഏറ്റവും സന്തോഷം ഉണ്ടെന്നും ഏറ്റവും ആവശ്യമായ കാര്യങ്ങളിലേക്ക് അവ വിനിയോഗിക്കാം എന്നും ട്രംപ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here