ശനിയാഴ്ച രാവിലെ ആറുമണി മുതൽ അബുദാബിയിൽ ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് മുൻസിപ്പാലിറ്റി ട്രാൻസ്പോർട്ട് അതോറിറ്റികൾ ബുധനാഴ്ച അറിയിച്ചു. ഇതുപ്രകാരം വ്യാഴാഴ്ച രാവിലെ മുതൽ നീളുന്ന 48 മണിക്കൂർ പ്രത്യേക അണുവിമുക്ത ക്യാമ്പയിനുകൾ വഴി മുഴുവൻ ബസുകളും യാത്രയ്ക്ക് അനുയോജ്യം ആക്കുമെന്നും അധികൃതർ അറിയിച്ചു.