കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിൽ മാറ്റിവെക്കപ്പെട്ട എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് കർശന നിർദ്ദേശങ്ങൾ പുറത്തിറക്കി.

ക്വാറന്റൈനിൽ ഉള്ളവർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും പ്രത്യേക പരീക്ഷാകേന്ദ്രങ്ങളും മുറികളും തയ്യാറാകണമെന്ന് ആരോഗ്യവകുപ്പ് നിഷ്കർഷിച്ചു. ഹോട്സ്പോട്ടിലുള്ളവർക്ക് അവിടെ തന്നെ പരീക്ഷ സെന്ററുകൾ തയ്യാറാക്കാനും എല്ലാ സ്കൂളുകളിലും ആരോഗ്യ പ്രവർത്തകരെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

അതോടൊപ്പം എല്ലാ സ്കൂളുകളോടും വിദ്യാർത്ഥികളുടെ ഇരിപ്പിടം, യാത്ര ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടുത്തി ഉള്ള മൈക്രോ പ്ലാനുകൾ തയ്യാറാക്കുവാനും സുരക്ഷാ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും വ്യക്തമായി പാലിച്ചുകൊണ്ട് മാത്രം പരീക്ഷകൾ എഴുതിപ്പിക്കുവാനും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here