സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിതീവ്രമഴ തുടരുന്നു. രണ്ട് ദിവസം കൂടെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലാണ് കഴിഞ്ഞ ദിവസം മഴ നാശം വിതച്ചതെങ്കില്‍ ഇന്നത്തോടെ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും.മഎറണാകുളം ഇടുക്കി തൃശൂര്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്.ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. ഏഴ് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് തുടരുന്ന മൂന്ന് എന്‍ ഡി ആര്‍ എഫ് സംഘങ്ങള്‍ക്ക് പുറമെ ഇന്ന് നാല് ടീമുകള്‍ കൂടെയെത്തും.കേരള തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത. കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്. ബുധനാഴ്ച്ചയോടെമധ്യ കിഴക്കന്‍ അറബികടലില്‍ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നും പ്രവചനം.

ആലപ്പുഴ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. അപ്പര്‍കുട്ടനാട്ടിലാണ് സ്ഥിതി രൂക്ഷം. എ സി റോഡില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. 2018ന് സമാനമായ അവസ്ഥിലേക്ക് കുട്ടനട് പോകുമോയെന്ന് ആശങ്ക നിലനില്‍ക്കുന്നു. അച്ചന്‍കോവിലാറ്റില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. പത്തനംതിട്ടയില്‍ വ്യാപക മഴ തുടരുന്നു. പത്തനതിട്ട- പന്തളം റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. മുല്ലപ്പെരിയാറിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയര്‍ന്നു. കേന്ദ്ര കാലാവസ്ഥ നിരിക്ഷണ കേന്ദ്രം ദക്ഷിണേന്ത്യയില്‍ കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിന് പിന്നാലെ 5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടി മഴ കനക്കും എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തിനൊപ്പം തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, ഗോവ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴപെയ്യും എന്നാണ് മുന്നറിയിപ്പ്. മഹാരാഷ്ട്രയിലും ആന്‍ഡമാന്‍ ദ്വീപുകളിലും കനത്ത മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here