സ്മാർട് ഉപകരണങ്ങളുടെ സഹായമില്ലാതെ എല്ലാ സേവനങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന മെറ്റാവേഴ്സ് സാങ്കേതിക മുന്നേറ്റത്തിനൊരുങ്ങി ദുബായ്. ഈ രംഗത്ത് കൂടുതൽ സംരംഭങ്ങൾക്ക് അവസരമൊരുക്കും.

എക്സ്പോയിൽ ഇതുസംബന്ധിച്ച പദ്ധതികളുടെ രൂപരേഖയായതോടെ സമീപഭാവിയിൽ അടുത്തഘട്ടത്തിനു തുടക്കമാകുമെന്നാണു റിപ്പോർട്ട്. ആഗ്രഹിക്കുന്ന ലോകം കൺമുന്നിലെ ശൂന്യതയിൽ യാഥാർഥ്യമാക്കി സ്വന്തം അപരനായി കടന്നു ചെല്ലാനും യഥേഷ്ടം വ്യാപരിക്കാനും കഴിയുന്നതിനാൽ ലാപ് ടോപ്പുകൾ, ടാബുകൾ, സ്മാർട് ഫോണുകൾ തുടങ്ങിയവയുടെയൊന്നും സഹായമില്ലാതെ സേവനങ്ങൾ നടത്താനുമാകും.

കാർഷിക, പരിശീലന, സേവന മേഖലകളിലടക്കം ഇതിനു വൻ സാധ്യതകളാണെന്നു സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.സ്മാർട് പദ്ധതികളുടെ രാജ്യാന്തര ആസ്ഥാനമാകാനുള്ള അടുത്തഘട്ടത്തിനാണു ദുബായ് തുടക്കമിട്ടതെന്ന് ഐബിഎംസി സിഇഒയും എംഡിയുമായ പി. കെ. സജിത് കുമാർ പറഞ്ഞു. ഓപ്പറേറ്റിങ് സിസ്റ്റം, വിഡിയോ കോൺഫറൻസിങ്, ഹാർഡ് വെയർ, ക്ലൗഡ്, വിനോദം, സോഷ്യൽ നെറ്റ് വർക്ക് എന്നിവ മെറ്റാവേഴ്സ് പ്ലാറ്റ്ഫോമിൽ ഒന്നിപ്പിക്കാനാണ് പ്രമുഖ കമ്പനികളുടെ നീക്കം. ഒട്ടേറെ തൊഴിവസരങ്ങളൊരുക്കുമെന്നും വ്യക്തമാക്കി.

എന്താണ് മെറ്റാവേഴ്സ്

ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) സാങ്കേതിക വിദ്യകളുടെ അടുത്ത തലമായ മെറ്റാവേഴ്സിൽ ദൂരവും സമയവും കാലവുമൊന്നും ഘടകമല്ല. വേറൊരു രാജ്യത്തെ വെർച്വൽ ഓഫിസ് മുറിയിലോ പൊതുവേദികളിലോ സ്വന്തം ‘രൂപത്തിൽ’ എത്തി ഇതര വ്യക്തികളുടെ സമാന രൂപങ്ങളുമായി സ്വന്തം ശബ്ദത്തിൽ ആശയവിനിമയം നടത്താനാകും.

വിഡിയോ കോൺഫറൻസിങ്ങിന്റെയും മറ്റും സാധ്യതകൾക്കപ്പുറമുള്ള സാങ്കേതികാനുഭവം. അതായത് ആളുകൾക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം കഴിയുന്ന ഷെയേർഡ് വെർച്വൽ സ്പേസ്.ഇന്റർനെറ്റിൽ സാധ്യമാകുന്നതെല്ലാം ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ മെറ്റാവേഴ്സിലൂടെ അനുഭവിക്കാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here