ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ പേയ്‌മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള കരാർ യുഎഇ മന്ത്രിസഭ അംഗീകരിച്ചു. എന്നാൽ, കരാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ഇന്ന് (11) ചേർന്ന മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ച നിരവധി പ്രമേയങ്ങളിൽ ഒന്നാണിത്.

ഫാമിലി കൗൺസിലിങ് പ്രഫഷണലുകൾക്ക് ലൈസൻസ് നൽകുന്നതിന് ഏകീകൃത മാനദണ്ഡങ്ങളും മന്ത്രിസഭ അംഗീകരിച്ചു. പ്രശ്നങ്ങളിൽപ്പെടുന്ന കുടുംബങ്ങൾക്ക് ഉപദേശം നൽകാൻ മികച്ച വിദഗ്ധരെ അനുവദിച്ച് സഹായിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി യുഎഇ വിവിധ രാജ്യങ്ങളിൽ ഓഫിസുകൾ സ്ഥാപിക്കും. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥക്കുള്ള ഫെഡറൽ തന്ത്രം എന്നതും അംഗീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here