ലോകമെമ്പാടും കൊറോണ ഭീതിയിലാഴ്ന്നിടുമ്പോൾ, ‘നമ്മൾ ഒന്നിച്ചു നിന്ന് വിജയിക്കും’ എന്ന യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ന്റെ ട്വീറ്റ് യുഎഇ ജനതയിൽ ആത്മവിശ്വാസം പകരുന്നു. വൈറസ് കാരണം ലോകമെമ്പാടുമുള്ള കായിക മത്സരങ്ങൾ റദ്ദാക്കപ്പെട്ടിരിക്കാം, പക്ഷേ നാമെല്ലാവരും ഒരൊറ്റ ടീം ആയി നിന്ന് കൊറോണ വ്യാപനത്തെ ചെറുത്ത് തോൽപിക്കണം എന്ന് ഷെയ്ഖ് മുഹമ്മദ് ആഹ്വനം ചെയ്തു.

“വി വിൽ വിൻ….. “എന്ന തലക്കെട്ടോടെ ശനിയാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു മിനിറ്റ് 11 സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോ ക്ലിപ്പ് വഴിയാണ് ഷെയ്ഖ് മുഹമ്മദ് ജനങ്ങളിലേക്ക് എത്തിയത് .“ ഈ വര്ഷം നമുക്ക് ജയിക്കാൻ വ്യത്യസ്ത ഗെയിമുകളോ, വേറിട്ട ടൈറ്റിലുകളോ, ഉയർത്താൻ പല കപ്പുകളോ അല്ല ഉള്ളതെന്നും, രാജ്യം ഒരൊറ്റ ടീം ആയി നിലകൊണ്ട്‌ കൊറോണ വൈറസിന് എതിരെയാണ് വിജയം നേടേണ്ടത് എന്നും വീഡിയോ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here