ദുബായ് : കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏപ്രിൽ 18 നു ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ കൊറോണ വൈറസ് ബാധിതർക്കായ് ഫീൽഡ് ആശുപത്രി തുറന്നു.

പുതിയ ആശുപത്രിയുടെ വിവിധ പ്രവർത്തനങ്ങളെ പറ്റി നേരിട്ട് പരിശോധന നടത്തിയ ഷെയ്ഖ് ഹംദാൻ ഒരു കൂട്ടം ഡോക്ടർമാരെയും ആശുപത്രി പ്രവർത്തിപ്പിക്കുന്നവരെയും സാന്ദർശിക്കുകയ്യും ദുബായിലെ ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും കോവിഡ് രോഗത്തെ കൈകാര്യം ചെയ്യുന്നതിനും വേണ്ടിയുള്ള അഭിപ്രായങ്ങളാരായുകയും ചെയ്‌തു.

കോവിഡ് -19 പാൻഡെമിക്കെതിരായ യുഎഇയുടെ പോരാട്ടങ്ങൾ ദുബായിൽ പൂർണമായും നടപ്പിലാക്കുമെന്നും എമിറേറ്റ്ന്റെ ഈ നടപടികൾ തീർച്ചയായും രോഗവ്യാപനം തടയുന്നതിൽ സഹായിക്കുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here