കോവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി ലോക് ഡൌണിലാണ് രാജ്യം. കോവിഡിനെ തുടച്ചുനീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യാക്കാര്‍ വീട്ടിലിരിക്കുകയാണ്. കോവിഡിനെ തടയുന്നതിനായി കഠിനാധ്വാനത്തിലാണ് സര്‍ക്കാരുകള്‍. ഇതിന്റെ ഭാഗമായി പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരും സാമ്ബത്തിക സഹായവുമായി രംഗത്തുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതിനായി രോഹിത് ശര്‍മ്മ 80 ലക്ഷം രൂപ വിവിധ ദുരിതാശ്വാസ ഫണ്ടുകള്‍ക്ക് സംഭാവന നല്‍കി. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് താരം ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 45 ലക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 25 ലക്ഷവും സൊമാറ്റോ കമ്മ്യൂണിറ്റി ഫീഡിംങിന് അഞ്ച് ലക്ഷവും തെരുവുനായ്ക്കള്‍ക്കുവേണ്ടി അഞ്ച് ലക്ഷവുമാണ് രോഹിത്ത് ശര്‍മ്മ നല്‍കിയിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here