പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ യു എസിന്റെ പങ്കാളിയായ ഇന്ത്യക്ക് ഭരണകാര്യത്തില്‍ ഉയര്‍ന്ന പദവി നല്‍കുമെന്നും ശക്തമായ ബന്ധം സ്ഥാപിക്കുമെന്നും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബിഡന്‍ പറഞ്ഞു. തങ്ങളുടെയും അവരുടെയും സുരക്ഷക്കായി ഇന്ത്യയുമായുള്ള പങ്കാളിത്തം ആവശ്യമുണ്ടെന്ന് ഇന്ത്യാ- യുഎസ് ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയും യുഎസും സ്വഭാവിക പങ്കാളകിളാണെന്ന് മുന്‍ വൈസ് പ്രസിഡന്റെ പറഞ്ഞു. തന്ത്രപരമായ ആ പങ്കാളിത്തം നമ്മുടെ സുരക്ഷക്ക് അത്യാവിശ്യമാണ്. യു എസ്- ഇന്ത്യാ സിവില്‍ നൂക്ലിയര്‍ കരാറിനായി അംഗകാരം നേടാന്‍ കഴിഞ്ഞതില്‍ നമ്മുടെ ഭരണത്തില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here