ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഇ​ന്ത്യ-​യു.​എ.​ഇ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി അ​ധി​കൃ​ത​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഹു​മൈ​ദ്​ അ​ൽ ഖു​താ​മി​യും ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ അ​മ​ൻ പു​രി​യു​മാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ ച​ർ​ച്ച​യി​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്.

പ്ര​തി​സ​ന്ധി കാ​ല​ത്ത്​ പ്ര​വാ​സി​ക​ൾ​ക്ക്​ എ​ല്ലാ വി​ധ പി​ന്തു​ണ​യും ന​ൽ​കി​യ ​യു.​എ.​ഇ നേ​തൃ​ത്വ​ത്തെ​യും സ​ർ​ക്കാ​റി​നെ​യും ദു​ബൈ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി​യെ​യും അ​മ​ൻ​പു​രി അ​ഭി​ന​ന്ദി​ക്കു​ക​യും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്​​തു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ബ​ന്ധം മെ​​ച്ച​പ്പെ​ടു​ത്തേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത കൂ​ടി​യ സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ​യും ഡി.​എ​ച്ച്.​എ​യും ത​മ്മി​ൽ വി​വ​ര കൈ​മാ​റ്റ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്​​തു.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ അ​ൽ ഖു​ത​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ലെ ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്​​തു.മാ​ന​സി​കാ​രോ​ഗ്യം, അ​വ​യ​വം മാ​റ്റി​വെ​ക്ക​ൽ, ഗ​വേ​ഷ​ണം, അ​ർ​ബു​ദം, കാ​ർ​ഡി​യോ​ള​ജി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ്​ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി​യി​രു​ന്ന​ത്. ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ റ​ദ, ഡി.​എ​ച്ച്.​എ ഉ​ദ്യോ​ഗ​സ്​​ഥ​ർ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here