119 റണ്‍സും എട്ടുവിക്കറ്റുമായി തന്‍റെ സ്വന്തം ചെപ്പോക്ക്​ സ്​റ്റേഡിയത്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ നടത്തിയ അശ്വമേധത്തിന്​ മറുപടിയില്ലാതെ ഇംഗ്ലീഷുകാര്‍ നാണം കെട്ടു. ആദ്യ ടെസ്റ്റിലെ പരാജയത്തിന്​ പലിശ സഹിതം കണക്കുവീട്ടിയ ഇന്ത്യ 317 റണ്‍സിനാണ്​ ഇംഗ്ലണ്ടിനെ തൂത്തെറിഞ്ഞത്​. നാലാം ദിനം പൊരുതാന്‍പോലുമാകാതെയാണ്​ ഇംഗ്ലീഷ്​ പട ഇന്ത്യക്ക്​ മുന്നില്‍ അടിയറവ്​ പറഞ്ഞത്​.

മൂന്ന്​ വിക്കറ്റ്​ നഷ്​ടപ്പെടുത്തി ഇന്ത്യ ഉയര്‍ത്തിയ റണ്‍ ഹിമാലയം നാലാംദിനം കയറാനൊരുങ്ങിയ ഇംഗ്ലണ്ടിന്​ മേല്‍ ഇന്ത്യന്‍ സ്​പിന്നര്‍മാര്‍ അഴിഞ്ഞാടുകയായിരുന്നു. നാലാംദിനം തന്‍റെ ആദ്യപന്തില്‍ തന്നെഡൊമിനിക്​ ലോറന്‍സിനെ പുറത്താക്കി ആര്‍.അശ്വിനാണ്​ ഇംഗ്ലണ്ടിന്​ ആദ്യ പ്രഹരമേല്‍പ്പിച്ചത്​. തൊട്ടുപിന്നാലെ ബെന്‍സ്​റ്റോക്​സ്​ (8), ഒലി പോപ്പ്​ (12), ബെന്‍ ഫോക്​സ്​ (2), ഒലിസ്​റ്റോണ്‍ (0) തുടങ്ങിയവരും നിരയായി കൂടാരം കയറി. ഒരറ്റത്ത്​ പിടിച്ചുനിന്ന ജോറൂട്ട്​ (33), വാലറ്റത്ത്​ അടിച്ചുതകര്‍ത്ത മുഈന്‍ അലി (18 പന്തില്‍ 43) എന്നിവരാണ്​ ഇംഗ്ലണ്ട്​ നിരയില്‍ അല്‍​പ്പമെങ്കിലും താളം ​കണ്ടെത്തിയത്​.

അര​േങ്ങറ്റ ടെസ്റ്റിനിറങ്ങിയ അക്​സര്‍ പ​േട്ടല്‍ അഞ്ച്​ വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ മൂന്നും കുല്‍ദീപ്​ യാദവ്​ രണ്ടുംവിക്കറ്റുകള്‍ വീഴ്​ത്തി. രണ്ടാമിന്നിങ്​സില്‍ ഇന്ത്യക്കായി മുഴുവന്‍ വിക്കറ്റുകളും വീഴ്​ത്തിയത്​ സ്​പിന്നര്‍മാരാണ്​. ജയത്തോടെ നാലുമത്സരങ്ങളങ്ങിയ പരമ്ബരയില്‍ ഇരുടീമുകള്‍ ഓരോ മത്സരം ജയിച്ചു. ഫെബ്രുവരി 24മുതല്‍ അഹമ്മദാബാദ്​ സര്‍ദാര്‍ പ​േട്ടല്‍ സ്​റ്റേഡിയത്തിലാണ്​ മൂന്നാം ടെസ്റ്റ്​.

LEAVE A REPLY

Please enter your comment!
Please enter your name here