രാജ്യത്ത്​ 24 മണിക്കൂറിനിടെ 10,000ത്തില്‍ അധികം പേര്‍ക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 10,956 കേസുകളാണ്​ പുതുതായി റിപ്പോര്‍ട്ട്​ ​ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 2,97,535 ആയി.

കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ ഇ​ന്ത്യ നാ​ലാം​സ്​​ഥാ​ന​ത്തെത്തി. റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയെക്കാള്‍ മുന്നിലുള്ളത്. കോവിഡ് രോഗികൾ കൂടുന്നു എങ്കിലും മ​ര​ണ​നി​ര​ക്ക്​ ആ​ഗോ​ള​ത​ല​ത്തി​ല്‍ ഏറ്റവും കുറവ് ഇന്ത്യ യിലാണ്. രാജ്യത്ത്ത്​ 30 ശതമാനം ജ​ന​ങ്ങ​ള്‍​ക്ക്​​ വരെ കോ​വി​ഡ്​ ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​​ ഇന്ത്യന്‍ മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണ കൗൺസിൽ മു​ന്ന​റി​യി​പ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here