ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1075ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 67 മരണവും 1078 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രോഗവിമുക്തി നിരക്ക് മെച്ചപ്പെട്ടുവരുന്നതായി കേന്ദ്രം വ്യക്തമാക്കി.

രോഗികളുമായി സമ്പ൪ക്കം പുല൪ത്തിയ നഴ്സുമാ൪ക്ക് നിരീക്ഷണത്തിൽ കഴിയാൻ മതിയായ സമയം പോലും അനുവദിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടും ആശുപത്രിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന പരാതിയുമായി കൊൽക്കത്ത നാരായണ ആശുപത്രിയിലെ നേഴ്സുമാ൪ രംഗത്തെത്തി. മലയാളി നഴ്സുമാർ ഉൾപ്പെടെ ഒമ്പത് ആരോഗ്യ പ്രവർത്തകർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ നഴ്സുമാരെ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കുന്നില്ലെന്നാണ് ഡൽഹിയിലെ വിവിധ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാ൪ പരാതി ഉന്നയിച്ചു. പലരെയും നീരീക്ഷണ കാലാവധി തീരും മുൻപ് ജോലിക്ക് തിരിച്ച് വിളിച്ചു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1078 കേസുകളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത്. 67 മരണവും. പൂനെയിൽ 12 മണിക്കൂറിനുള്ളിൽ 127 കേസുകൾ റിപ്പോ൪ട്ട് ചെയ്തു. ഇതിനകം 8325 പേ൪ക്കാണ് രോഗം ഭേദമായത്. രോഗ വിമുക്ത നിരക്ക് മെച്ചപ്പെടുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here