ദൗലത് ബേഗ് ഓള്‍ഡിയില്‍ മിസൈല്‍ തൊടുക്കാവുന്ന ടി-90 ടാങ്കുകള്‍ ഉള്‍പ്പടെ വന്‍ സൈനിക സന്നാഹം എത്തിച്ച്‌ ഇന്ത്യ. അക്‌സായ് ചിന്നില്‍ ചൈന,​ 50,000 ത്തിനടുത്ത് സൈനികരെ വിന്യസിക്കുന്ന സാഹചര്യത്തില്‍ കാരക്കോറം പാസ് വഴി ചൈനീസ് കടന്നുകയറ്റം ഉണ്ടായാല്‍ ചെറുക്കുന്നതിന്റെ ഭാഗമായാണ് കവചിത വാഹനങ്ങളും നാലായിരത്തോളം സൈനികരും രംഗത്തെത്തിയിരിക്കുന്നത്. ആദ്യമായാണ് മേഖലയില്‍ ഇന്ത്യ ഇത്രയും വലിയ സൈനികവിന്യാസം ഒരുക്കുന്നത്.

ദൗലത് ബേഗ് ഓള്‍ഡിയില്‍ (ഡിബിഒ) ഇന്ത്യയുടെ അവസാന ഔട്ട്‌പോസ്റ്റ് 16000 അടി ഉയരത്തിലാണ്. കാരക്കോറം പാസിന്റെ വടക്കായി ചിപ്-ചാപ് നദിക്കരയിലാണിത്. ദര്‍ബൂക്ക്-ഷയോക്-ഡിബിഒ റോഡിലെ ചില പാലങ്ങള്‍ക്ക് ടി-90 ടാങ്കുകളുടെ ഭാരം താങ്ങാന്‍ ശേഷിയില്ലാതിരുന്നതിനാല്‍ പ്രത്യേക സംവിധാനം ഒരുക്കി നദിയിലൂടെ ഇറക്കി കയറ്റുകയായിരുന്നുവെന്നാണു സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here