കോവിഡ് വ്യാപനം ചെറുക്കുന്നതിനായി ലോക്ക്ഡൗണ്‍ 19 ദിവസം കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മെയ് മൂന്ന് വരെയാണ് രാജ്യവ്യാപക അടച്ചിടല്‍ നീട്ടിയത്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ഏഴിന നിര്‍ദേശങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു.

  1. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുക
  2. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കുക
  3. രോഗപ്രതിരോധം ശക്തമാക്കുക
  4. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുക
  5. പാവപ്പെട്ടവരെ സഹായിക്കുക
  6. തൊഴിലാളികളെയും ജീവനക്കാരെയും പിരിച്ചു വിടരുത്
  7. ആരോഗ്യപ്രവര്‍ത്തകരെ മാനിക്കുക, ആദരിക്കുക.

കോവിഡ് പ്രതിരോധത്തില്‍ അടുത്ത ഒരാഴ്ച അതീവ നിര്‍ണായകമാണ്. ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണം ഉണ്ടാകും. അതിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി ഇളവുകള്‍ പ്രഖ്യാപിക്കുന്നതില്‍ തീരുമാനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.

കോവിഡിനെ ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ രാജ്യത്തിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരായ വലിയ പോരാട്ടത്തിലാണ് രാജ്യം. അത് ഇപ്പോഴും തുടരുകയാണ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത തുടക്കഘട്ടത്തില്‍ തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് രാജ്യത്ത് കോവിഡിനെ പിടിചച്ചുനിര്‍ത്താന്‍ സഹായിച്ചത്. ഇന്ത്യയുടെ നടപടികള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here