കോവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടി. നാളെ മുതല്‍ ഒരാഴ്ച രാജ്യമാകെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. രോഗം കുറയുന്ന സ്ഥലങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ ഉണ്ടാകും. സ്ഥിതി മോശമായാല്‍ വീണ്ടും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 10ന്​ ​രാ​ഷ്​​ട്ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെയ്ത് പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡിനെതിരായ യുദ്ധം ഇതുവരെ വിജയകരമാണ്. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നു. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങള്‍ക്കുണ്ടായ പ്രയാസം മനസ്സിലാക്കുന്നു. നിങ്ങളുടെ ത്യാഗത്തിലൂടെ നിങ്ങള്‍ രാജ്യത്തെ രക്ഷിച്ചു. ഇന്ത്യയുടെ നില വികസിത രാജ്യങ്ങളെ അപേക്കഷിച്ച്‌ ഏറെ മെച്ചമാണ്. സാമ്ബത്തിക തകര്‍ച്ച ഉണ്ട്. പക്ഷേ ജീവനേക്കാള്‍ വലുതല്ല അത് -പ്രധാനമന്ത്രി പറഞ്ഞു. കോ​വി​ഡ്​ വ്യാ​പ​നം തു​ട​ങ്ങി​യ​ശേ​ഷം നാ​ലാം​ത​വ​ണ​യാ​ണ്​ മോ​ദി​യു​ടെ അ​ഭി​സം​ബോ​ധ​ന.

ഇ​തി​ന​കം ഏ​ഴു സം​സ്​​ഥാ​ന​ങ്ങ​ള്‍ ലോ​ക്​​ഡൗ​ണ്‍ ഈ ​മാ​സം 30 വ​രെ നീ​ട്ടി​ക്ക​ഴി​ഞ്ഞു. ഒ​ഡി​ഷ, പ​ഞ്ചാ​ബ്, തെ​ല​ങ്കാ​ന, മ​ഹാ​രാ​ഷ്​​ട്ര, രാ​ജ​സ്​​ഥാ​ന്‍, പ​ശ്ചി​മ ബം​ഗാ​ള്‍ എ​ന്നി​വ​ക്കു​പി​ന്നാ​ലെ ​തി​ങ്ക​ളാ​ഴ്​​ച ത​മി​ഴ്​​നാ​ടും ലോ​ക്​​ഡൗ​ണ്‍ നീ​ട്ടു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ലോ​ക്​​ഡൗ​ണ്‍ നീ​ട്ടാ​നു​ള്ള ധാ​ര​ണ ഉ​ണ്ടാ​യി​രു​ന്നു. ഡ​ല്‍​ഹി, മും​ബൈ, ചെ​ന്നൈ എ​ന്നീ മെ​ട്രോ​ന​ഗ​ര​ങ്ങ​ളി​ല്‍ കോ​വി​ഡ്​ വ്യാ​പി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ പ​കു​തി ജി​ല്ല​ക​ളും കോ​വി​ഡ്​ ബാ​ധി​ത​മാ​ണ്

ലോ​ക്​​ഡൗ​ണ്‍ മൂ​ന്നാ​ഴ്​​ച പി​ന്നി​ടു​േ​മ്ബാ​ള്‍ ഇ​ന്ത്യ​ന്‍ സ​മ്ബ​ദ്​​വ്യ​വ​സ്​​ഥ​ക്ക്​ ഉ​ണ്ടാ​യ ന​ഷ്​​ടം എ​ട്ടു​ല​ക്ഷം കോ​ടി രൂ​പയാണ്​. 70 ശ​ത​മാ​നം സാ​മ്ബ​ത്തി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​ല​ച്ചു. ഇ​വ​യെ​ല്ലാം വ​ഴി​യു​ള്ള ഭീ​മ​ന​ഷ്​​ട​ത്തി​​​​​ൻ്റെ ക​ണ​ക്ക്​ സെ​ന്‍​​ട്രം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ റി​സ​ര്‍​ച്ചി​​​ൻ്റെ പ​ഠ​ന​മാ​ണ്​ ത​യാ​റാ​ക്കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here