ഐ.പി.എല്ലിന്​ പിന്നാലെ ഇന്ത്യ – യു.എ.ഇ ക്രിക്കറ്റ്​ സഹകരണം കൂടുതൽ സജീവമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ബി.സി.സി. ഐയും എമിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോർഡും (ഇ.സി.ബി) തമ്മിൽ ധാരണാ പത്രം ഒപ്പുവെച്ചതായി ദുബൈയിലുള്ള ബി.സി.സി. ഐ ജോയിൻറ്​ സെക്രട്ടറി ജയേഷ്​ ജോർജ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. പ്രാഥമീക നടപടി മാത്രമാണിത്​. മറ്റ്​ പരമ്പരകൾ ഇവിടെ നടത്തുന്നതിനെ കുറിച്ച്​ തീരുമാനിച്ചിട്ടില്ല.

ഷെഡ്യൂൾ പ്രകാരം ഇന്ത്യയുടെ അടുത്ത പരമ്പര ആസ്​ട്രേലിയയിൽ വെച്ച്​ അവർക്കെതിരെയാണ്​. ഒക്​ടോബറിൽ നടക്കേണ്ട ടൂർണമെൻറിന്റെ തീയതി മാറ്റിവെച്ചിട്ടുണ്ട്​. ആ പരമ്പരക്ക്​ ശേഷമായിരിക്കും തുടർപരമ്പരകളെ കുറിച്ച്​ ആലോചിക്കുക. പ്രത്യേക സാഹചര്യത്തിലാണ്​ ​െഎ.പി.എൽ യു.എ.ഇയിൽ നടത്താൻ തീരുമാനിച്ചത്​. സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷമായിരിക്കും തുടർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ബി.സി.സി.​െഎ പ്രസിഡൻറ്​ സൗരവ്​ ഗാംഗുലി, സെക്രട്ടറി ജെയ്​ ഷാ, ഇ.സി.ബി വൈസ്​ ചെയർമാൻ ഖാലിദ്​ അൽ സറൂനി എന്നിവർ പ​െങ്കടുത്ത പരിപാടിയിലാണ്​ ധാരണ പത്രം ഒപ്പുവെച്ചത്​. ദുബൈ സ്​പോർട്​സ്​ കൗൺസിലുമായി സഹകരിച്ച്​ പ്രവർത്തിക്കാൻ രാജസ്​ഥാൻ റോയൽസും തീരുമാനിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here