കോ​വി​ഡ് വീ​ണ്ടും കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മൂ​ഹം കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് റാ​ക് അ​ടി​യ​ന്ത​ര ദു​ര​ന്ത​നി​വാ​ര​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ലാ​വ​സ്ഥ മാ​റു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഫാ​മു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സ്ഥാ​പി​ക്ക​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള താ​ല്‍ക്കാ​ലി​ക ടെൻറു​ക​ള്‍ക്ക് വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്താ​നും റാ​ക് പൊ​ലീ​സ് മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ലി അ​ബ്​​ദു​ല്ല ബി​ന്‍ അ​ല്‍ നു​ഐ​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. സ​മൂ​ഹ സു​ര​ക്ഷ മു​ന്‍നി​ര്‍ത്തി​യാ​ണ് തീ​രു​മാ​നം. കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രെ നി​ഷ്ക​ര്‍ഷി​ച്ച നി​യ​മ നി​ര്‍ദേ​ശ​ങ്ങ​ള്‍ എ​ല്ലാ പൗ​ര​ന്മാ​രും പാ​ലി​ക്ക​ണം.

വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍ന്ന് ഈ ​മേ​ഖ​ല​യി​ല്‍ തു​ട​രു​ന്ന നി​രീ​ക്ഷ​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്നും നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍ക്ക് ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി​ക​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here